Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവനക്കാർക്ക് ഇടതുഭരണം പട്ടട പണിയുന്നു; സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

10:09 PM Nov 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പട്ടട പണിയുന്ന ഭരണമാണ് കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ പേരിൽ നടമാടുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കവീനർ എം എസ് ഇർഷാദ് ആരോപിച്ചു. ഐഎഎസ് -ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പട്ടുമെത്ത നൽകുന്ന ഭരണം ഡിഎയും ഡിഎ കുടിശ്ശികയും ശമ്പള പരിഷ്ക്കരണവും കുടിശ്ശികയും ലീവ് സറണ്ടറും നിരാകരിച്ചു കൊണ്ട് സാധാരണ സർക്കാർ ജീവനക്കാർക്ക് ശവക്കല്ലറ പണിയുകയാണ്. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ഡിഎ കൃത്യമായി അനുവദിച്ചു കൊണ്ടും കുടിശ്ശിക പണമായി നൽകിക്കൊണ്ടും കഴിഞ്ഞ ദിവസം ഉത്തരവിറക്കാൻ ഒരു സാമ്പത്തിക പ്രയാസവും സർക്കാരിന് തടസമായില്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ എത് നിമിഷവും ഉത്തരവിറക്കും. അഷ്ടിക്ക് വകയില്ലാത്തവരാണിവർ എന്ന തിരിച്ചറിവാകുമോ ഭരണകൂടത്തെ ഇങ്ങനെ അനുതാപകരമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നറിയാൻ ജീവനക്കാർക്ക് കൗതുകമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

2021 ലെ നിരക്കിൽ ഡിഎ വാങ്ങിയാലും ആഡംബര ജീവിതം നയിക്കുന്നവരാണ് സാധാരണ സർക്കാർ ജീവനക്കാർ എന്ന മുൻവിധിയാണോ ഇടതുഭരണത്തിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ എല്ലാ അവകാശങ്ങളും തട്ടിപ്പറിക്കുന്ന ഇടതുമുന്നണി സർക്കാറിൻ്റെ തീരുമാനങ്ങൾക്ക് പിന്നിൽ എന്താണെന്ന് അധികാരികൾ വ്യക്തമാക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറ്റിരണ്ട് മാസത്തെ എൽഡിഎഫ് ഭരണത്തിൽ ഡിഎ കുടിശ്ശിക ഇനത്തിൽ മാത്രം 104 മാസത്തെ തുക കവർന്നു. 19 ശതമാനം വരുന്ന 6 ഗഡു ഡിഎയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അഞ്ചു മാസത്തെ ലീവ് സറണ്ടറും പിടിച്ചെടുത്തു. സർക്കാർ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി അത് നൽകുന്ന ആനന്ദത്തിൽ അഭിരമിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു. കടുത്ത വിവേചനത്തിനും കൊടിയ വഞ്ചനക്കും സമാനതകളില്ലാത്ത നീതി നിഷേധത്തിനും ജീവനക്കാർ വിധേയരാകുന്നു ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കല്ലാതെ വഴിയില്ലെന്നും അതിനായി ഒന്നിച്ചണിനിരക്കണമെന്നും
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എംഎസ്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി
എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ പറഞ്ഞു.

Tags :
kerala
Advertisement
Next Article