നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ
06:02 PM Jun 08, 2024 IST
|
Veekshanam
Advertisement
Advertisement
തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കര്‍ എഎൻ ഷംസീര്‍ അറിയിച്ചു. സർക്കാരിനെതിരായ വലിയ ജനവികാരം നിലനിൽക്കുമ്പോഴാണ് നിയമസഭാ സമ്മേളനം വരാനിരിക്കുന്നത്.
Next Article