Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജി. കാർത്തികേയന്റെ ജീവചരിത്രം
കലാകൗമുദിയിൽ

07:50 AM Sep 13, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ ജീവിതകഥ കലാകൗമുദി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. സുധീശനാണ് ജീവചരിത്രം തയാറാക്കുന്നത്. കാർത്തികേയന്റെ രാഷ്‌ട്രീയ ജീവിതമാണ് ഇതിവൃത്തം. വിദ്യാർഥി രാഷ്‌ട്രീയം, പ്രണയം, വിവാഹം, തിരുത്തൽ വാദം, നേരിട്ട ആരോപണങ്ങൾ, അവയുടെ പിന്നാമ്പുറം, രോ​ഗം, ചികിത്സ തുടങ്ങി അകാല മരണം വരെയുള്ള കാർത്തികേയന്റെ ജീവിതം ​ഗാഢവും ലളിതവുമായി വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവചരിത്രം. അടുത്തമാസം അവസാനത്തോടെ ഖണ്ഡശ പ്രസിദ്ധീകരണം തുടങ്ങും. ഒറ്റ എന്നാണ് കൃതിയുടെ പേര്.
കവി അയ്യപ്പന്റെ ജീവിതം അടിസ്ഥാനമാക്കി ഒസ്യത്തിലില്ലാത്ത രഹസ്യം കവി അയ്യപ്പൻ എന്ന കൃതിയുടെ രചയിതാവാണ് എസ്. സുധീശൻ.

Advertisement

Advertisement
Next Article