കാറുപേക്ഷിച്ചു കടയിലെത്തി, സാധനം വാങ്ങി മടങ്ങി
പ്രതിയുടേതെന്നു കരുതുന്ന രേഖാചിത്രം പുറത്ത്
05:15 AM Nov 28, 2023 IST
|
ലേഖകന്‍
Advertisement
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ ആദ്യമെത്തിയതു പാരിപ്പള്ളിയിൽ. ഒരു സ്ത്രീയും 2 പുരുഷന്മാരുമാണ് ഇവിടെ എത്തിയത്. എന്നാൽ ഇവർ വന്നത്കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലല്ല. ഒപ്പം കുട്ടിയും ഇല്ലായിരുന്നു. കടയിലെത്തിയ ഇവർ കുറച്ചു സാധനങ്ങൾ വാങ്ങി. അത്യാവശ്യത്തിന് ഒരാളെ വിളിക്കാനെന്നു പറഞ്ഞ് സ്ത്രീയാണ് കടയുടമയുടെ ഫോൺ വാങ്ങിയത്. പുരുഷന്മാർ നോക്കി നിന്നതേയുള്ളു.
അവരിൽ ഒരാളുടെ രേഖാ ചിത്രം രാത്രി വൈകി പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
(രേഖാ ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
Advertisement
Next Article