തൃശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: സൂപ്പർ ലീഗ് കേരളയിലേക്ക്, തൃശൂരിനായി മാജിക് എഫ് സി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ."കാൽ പന്തു കളിയുടെ മായിക ലോകത്തിലേക്ക് സ്വാഗതം" എന്ന ടാഗ് ലൈനിനോടെയാണ് ഫ്രാഞ്ചൈസിയുടെ ലോഗോ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ല കേന്ദ്രികരിച്ച് രൂപീകരിച്ച ആറ് ക്ലബുകളാണ് സൂപ്പർ ലീഗ് ആദ്യ സീസണിൽ കരുത്ത് പരീക്ഷിക്കുക. ഐ എ എസ് എല്‍ മാതൃകയിലാകും ലീഗ്."കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് അതിയായ സ്നേഹമുണ്ടെന്നും തൃശൂരിനെ പ്രതിനിധീകരിച്ച് സൂപ്പർ ലീഗ് കേരളയിലേക്ക് തൃശൂർ മാജിക് എഫ്സി പ്രഖ്യാപിക്കുവാൻ സാധിച്ചതിൽ അതിയായസന്തോഷമുണ്ടെന്നും" മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുൻ ഫുട്ബോൾ താരം ഐ എം വിജയൻ ഫ്രാഞ്ചൈസിയുടെ ലോഗോ പ്രകാശനവും പ്രശസ്ത സിനിമാതാരം നരേൻ സോഷ്യൽ മീഡിയ ലോഞ്ചും നിർവഹിച്ചു. മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.