For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സാഹിത്യ നോബൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്

05:51 PM Oct 10, 2024 IST | Online Desk
സാഹിത്യ നോബൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്
Advertisement

സ്‌റ്റോക്ക്‌ഹോം: 2024ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാംഗിന്‍റേത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള എഴുത്തിനാണ് ഹാന്‍ കാംഗിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാംഗിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് ലഭിച്ചിരുന്നു.

Advertisement

ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ് ഹാന്‍ കാംഗ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യത്തെ കുറിച്ച് പഠിച്ചു.1993 ല്‍ ലിറ്ററേച്ചര്‍ ആന്റ് സൊസൈാറ്റിയുടെ വിന്റര്‍ ലക്കത്തില്‍ വന്ന 5 കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിന്റെ ആദ്യ സൃഷ്ടി. ആദ്യ സമാഹാരം 1995ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദ ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികള്‍. ടുഡേയ്സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാംഗ്.

Author Image

Online Desk

View all posts

Advertisement

.