Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചെറിയ ജോലി, വലിയ ലാഭം 'വർക്ക് ഫ്രം ഹോം' തട്ടിപ്പിൽ വീഴല്ലേ

പ്രലോഭിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങളേക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്
11:45 AM Mar 04, 2024 IST | Online Desk
job search concept, find your career, woman looking at online website by laptop computer. People searching for vacancies or position on the internet, recruiting, finding jobs. Unemployed and poor economy
Advertisement

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പ് സംഘങ്ങൾ വർദ്ധിച്ചു വരുന്നത് ജാഗ്രത പുലർത്തേണ്ട വിഷയമായി മാറിയിരിക്കുന്നു. വർക്ക് ഫ്രം ഹോം സാധ്യതകൾ ആരായുന്ന ആളുകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വലവിരിച്ചിരിക്കുന്നത്. പലപ്പോഴായി ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് എതിരെയുള്ള നിരവധി കേസുകൾ സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും നിലനിൽക്കുന്നുണ്ട്. ഇതിൽ പലരെയും കണ്ടെത്താൻ പോലും കഴിയില്ലെന്നതാണ് വസ്തുത. ആരെയും മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. മെസ്സേജ് രൂപത്തിൽ വരുന്ന ഓഫറുകളിൽ വീണ് ബാങ്ക് അക്കൗണ്ട് കാലിയാകുന്നവർ നിരവധിയാണ്. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. വേഗത്തിൽ ലഭിക്കുന്ന പരാതിക്ക് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിൽ നിർണായക പങ്കുണ്ടെന്ന് പോലീസ് പറയുന്നു..

Advertisement

കേരള പോലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ….

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം [ GOLDEN HOUR] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വിവരങ്ങൾ പരമാവധി പേരിലേയ്ക്ക് പങ്കുവയ്ക്കുക. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.

Tags :
featuredkerala
Advertisement
Next Article