Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടു: അമർത്യസെൻ

10:33 AM Jun 27, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം അല്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വെളിവാക്കപ്പെട്ടു എന്ന് സാമ്പത്തിക വിദഗ്ധൻ അമർത്യാസെൻ. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയമായി തുറന്ന മനസ്സോടെ ഇരിക്കേണ്ടത് അനിവാര്യത യാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement

" ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കി മാറ്റാനുള്ള നീക്കം ഉചിതമല്ല. ഇന്ത്യ ഹിന്ദു രാഷ്ട്രം അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യം വ്യക്തമായതാണ്. രാമ ക്ഷേത്രം നിർമ്മിച്ച ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കാൻ ശ്രമിച്ചത് ധാരാളം പണം ചെലവഴിച്ചാണ്. ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും സുഭാഷ് ചന്ദ്രബോസിനെയും നാട്ടിൽ ഇത്തരം കാര്യങ്ങൾ നടക്കാൻ പാടില്ല. അത് ഇന്ത്യയുടെ അടിസ്ഥാന ഘടകം അല്ല" അമർത്യാസെൻ പറഞ്ഞു.

Tags :
featurednationalnewsPolitics
Advertisement
Next Article