Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലുലു ഹൈപ്പർമാർക്കറ്റിൽ 'ബീറ്റ് ദി ഹീറ്റ്' സമ്മർ ഫാഷൻ സ്പെഷ്യൽസ് - 2024 ആരംഭിച്ചു!

03:12 PM May 18, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾ കാത്തിരിക്കുന്ന സമ്മർ ഫാഷൻ സ്‌പെഷ്യൽസ് - 2024 മെയ് കഴിഞ്ഞ ദിവസം ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ലുലു മാനേജ്‌മെൻ്റിനൊപ്പം ഫാഷനിസ്റ്റുകളും വ്‌ളോഗർമാരും ചേർന്നാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ഇതോടെ കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ് കളിലും ജൂൺ 15 മുതൽ 21ദിവസം നീണ്ടു പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളിൽ ആവേശകരമായ വില കിഴിവുകളിൽ ലഭ്യമാണ്.

Advertisement

ഏറ്റൻ, കോർട്ടിജിയാനി, ടോം സ്മിത്ത്, ഡിബാക്കേഴ്‌സ്, മാർക്കോ ഡൊണാറ്റെലി, ജോൺ ലൂയിസ്, റിയോ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ സെലക്ഷനിലൂടെ ഉപഭോക്താക്കൾക്ക് എല്ലാം 20 ശതമാനം മുതൽ 70 ശതമാനം വരെ വില കുറവ് അനുവദിച്ചിട്ടുണ്ട്. ജനപ്രിയ ഫാഷൻ ബ്ലോഗർമാരെയും വസ്ത്ര പ്രിയരെയും ഉൾപ്പെടുത്തി, ഇവൻ്റ് അലങ്കരിക്കുകയും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങൾ പരീക്ഷിക്കുന്നതിന് അവസരം നല്കുകയുമുണ്ടായി. കുട്ടികളുടെ വസ്ത്രങ്ങളിലെ ഏറ്റവും പുതിയ വേനൽക്കാല ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയും നടന്നു. ഫാഷൻ ഷോയിൽ പങ്കെടുത്തവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുകയുണ്ടായി.

Advertisement
Next Article