For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ലുലു' വിൽ ഉജ്ജ്വല 'ദക്ഷിണാഫ്രിക്ക 2024' ഫെസ്റ്റ് !

 ലുലു  വിൽ ഉജ്ജ്വല  ദക്ഷിണാഫ്രിക്ക 2024  ഫെസ്റ്റ്
Advertisement

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് ദക്ഷിണാഫ്രിക്ക 2024' ഫെസ്റ്റ് ഗംഭീരമായി ഉദ്‌ഘാടനം ചെയ്തു. വൈവിധ്യമാർന്ന ദക്ഷിണാഫ്രിക്കൻ ഭക്ഷണം വിഭവങ്ങളുടെ പ്രദർശനവും പുതിയവയുടെ ലോഞ്ചിങ്ങും നടന്നു. ജൂലൈ 10 മുതൽ 16 വരെ കുവൈറ്റിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും നടക്കുന്ന പ്രമോഷൻ്റെ ഔദ്യോഗിക ഉദ്‌ഘാടനം കഴിഞ്ഞ ദിവസം ലുലു ഹൈപ്പർമാർക്കറ്റ് അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ നടന്നു. ബഹു: ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ആണ് ലുലു കുവൈറ്റ് ഉന്നത മാനേജ്‌മെൻ്റിൻ്റെ സാന്നിധ്യത്തിൽപരിപാടിയുടെ ഉദ്ഘാടനംചെയ്തത്.

Advertisement

പ്രമോഷൻ സമയത്ത് ഏതെങ്കിലും ലുലു ഹൈപ്പർമാർക്കറ്റിൽ കയറുന്നത് ദക്ഷിണാഫ്രിക്കയിലേക്ക് ഒരു സഫാരിക്ക് പുറപ്പെടുന്നതിന് തുല്യമായ അനുഭൂതി നൽകുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രധാന ലാൻഡ്‌മാർക്കുകളും മനോഹരമായ അലങ്കാരങ്ങളും ഉൾക്കൊള്ളുന്ന കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേകൾ റെയിൻബോ രാഷ്ട്രവുമായി ഉപഭോക്താക്കളെ ഏറെ അടുപ്പിക്കുന്നു. ദക്ഷിണാഫ്രിക്കൻ ഭക്ഷ്യ ബ്രാൻഡുകളുടെ വിശാലമായ ശ്രേണിയിൽ അവിശ്വസനീയമായ ഓഫറുകളിലും കിഴിവുക ളും ലഭ്യമാണ്. ബ്ലൂ ഡയമണ്ട് ബദാം, ഹാർട്ട്‌ലാൻഡിൻ്റെ ഭക്ഷണ ശ്രേണി, ബൊക്കോമോയുടെ പ്രഭാതഭക്ഷണ ധാന്യങ്ങൾ, ബേക്കേഴ്‌സിൻ്റെ ബിസ്‌ക്കറ്റുകൾ, വെല്ലിംഗ്ടൺ സോസുകൾ, സെറസിൻ്റെ പഴച്ചാറുകൾ, ദി ഹാർവെസ്റ്റ് ടേബിളിൻ്റെ ആരോഗ്യകരമായ ഓപ്ഷനുകൾ, റോബർട്‌സൺസ് മസാലകൾതുടങ്ങിയ എന്നിവ പോലുള്ള ജനപ്രിയ ഉൽപ്പന്നങ്ങളിൽ വലിയ ഓഫറുകൾ നൽകി വരുന്നു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.