For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കോട്ടയത്തെ ലുലു മാൾ ക്രിസ്മസ്, പുതുവർഷ സമ്മാനം: യൂസഫലി

03:10 PM Dec 14, 2024 IST | Online Desk
കോട്ടയത്തെ ലുലു മാൾ ക്രിസ്മസ്  പുതുവർഷ സമ്മാനം  യൂസഫലി
Advertisement

കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നു നൽകും. വിവിധ ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ മുകളിലത്തെ നിലയിലാണ്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണു സുഗന്ധവിഭാഗവും ഫാഷൻ, കണ്ണട വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടാണുള്ളത്. കുട്ടികൾക്കായി ഫൺടൂറ ആണ് മറ്റൊരു ആകർഷണം. ആയിരത്തോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ പാർക്കിങ് സൗകര്യമുണ്ട്. ഇതിനുപുറമേ അടുത്ത് തന്നെ പാർക്കിങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. നിലവിൽ പാർക്കിങ് സൗജന്യമാണ്.

Advertisement

ക്രിസ്മസ്, പുതുവർഷ സമ്മാനമായാണു കോട്ടയത്തിനു ലുലു സമർപ്പിക്കുന്നതെന്ന് എം എ യൂസഫലി. അക്ഷരങ്ങളുടെയും റബറിന്റെയുമൊക്കെ നാടായ കോട്ടയത്തിനു നല്ല സേവനങ്ങൾ നൽകുക രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യമാണ് ലുലുവിനുള്ളത്. സാധാരണ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണു മാളുകൾ വരുന്നത്. ചെറുപട്ടണങ്ങളിലേക്കും എത്തുമ്പോൾ ലുലു കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നു. അതു കോട്ടയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.