ലുലുവിൽ ആഗോള ഭക്ഷ്യ മേള 'ലുലു വേൾഡ് ഫുഡ്' ന് തുടക്കമായി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റ്കളിൽ രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ആഗോള ഭക്ഷ്യ മേള 'ലുലു വേൾഡ് ഫുഡ്' ന് തുടക്കമായി. ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമാണ് 'ലുലു വേൾഡ് ഫുഡ്'. ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും സെപ്തംബർ 25 മുതൽ മുതൽ ഒക്ടോബർ 8 വരെ 'ലുലു വേൾഡ് ഫുഡ്' പ്രമോഷൻ ആരംഭിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന അന്തർദ്ദേശീയ രുചികളുള്ള വിഭവങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും അവിശ്വസനീയമായ മത്സര വിലയിൽ ലഭ്യമാവുമെന്നതാണ് 'ലുലു വേൾഡ് ഫുഡ്' ന്റെ പ്രത്യേകത.
കഴിഞ്ഞ ദിവസം ലുലു ഹൈപ്പർമാർക്കറ്റ് അൽ റായ് ഔട്ട്ലെറ്റിലാണ് ഇത് സംബന്ധിച്ച ഉദ്ഘാടന ചടങ്ങ് നടന്നത്.താരനിബിഡമായ പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രശസ്തമായ ദക്ഷിണ ഇന്ത്യൻ നടി അനാർക്കലി മരിക്കാർ, കുവൈറ്റ് അറബിക് ഷെഫ് ലിന ജബെയ്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെലിബ്രിറ്റികളുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് ആവേശം പകർന്നു,ലുലു കുവൈറ്റിൻ്റെ ഉന്നത മാനേജ്മെൻ്റും പ്രതിനിധികളും സന്നിഹിതരായിരുന്നു. ഇന്ത്യൻ, മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, അറബിക്, കോണ്ടിനെൻ്റൽ കൂടാതെ വിവിധ രാജ്യങ്ങളിലെ പാചകരീതികളോടെ എല്ലാ പ്രായക്കാർക്കും ദേശക്കാർക്കും ആവേശകരമായ വിവിധമത്സരങ്ങളും കൊണ്ട് പ്രമോഷൻ ഗംഭീരമായി.അൽവാസാൻ, ബയാറ, ആഫിയ, ബെറ്റി ക്രോക്കർ, കിറ്റ്കോ, ഇഫ്കോ, നൂർ, ലണ്ടൻ ഡയറി, ടിഫാനി ബിസ്കറ്റ്, അമേരിക്കാന, സീറ, ലുർപാക്ക്, പക്ക്, ക്രാഫ്റ്റ്, ഇ ടി ഐ, മാഗി, നെസ്ലെ, സാദിയ,ലാം വെസ്റ്റൺ, മക്കെയ്ൻ, പ്രസിഡൻ്റ്, അൽതയേബ്, പാനസോണിക്, കെൻവുഡ്, ഫിലിപ്പ്എന്നീ ബ്രാൻഡുകളായിരുന്നു ഇവെന്റിന്റെ പ്രായോജകർ.