Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി

11:48 AM Sep 25, 2024 IST | Online Desk
Advertisement

കളമശ്ശേരി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി കളമശേരി മെഡിക്കല്‍ കോളജ്

Advertisement

നിലവില്‍ എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കാന്‍ ലോറന്‍സിന്റെ മൂന്ന് മക്കള്‍ക്കും കളമശേരി മെഡിക്കല്‍ കോളജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കളായ എംഎല്‍ സജീവന്‍, സുജാത, ആശ എന്നിവരോടാണ് സമിതി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോരുത്തര്‍ക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേള്‍ക്കും. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച്‌ അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആശയുടെ എതിര്‍പ്പു കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Tags :
featuredkeralanews
Advertisement
Next Article