Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആഘോഷത്തിമർപ്പിൽ മലപ്പുറംജില്ലാ അസോസിയേഷൻ 'ഫിനിക്സ് മാമാങ്കം' !

11:41 AM May 14, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ്: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ 'എം എ കെ' ഫിനിക്സ് മാമാങ്കം 2024 ഫെസ്റ്റും ഏഴാം വാർഷികവും അബ്ബാസിയയിലെ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജലീബിൽ വെച്ച് അരങ്ങേറി. nമാക് ന്റെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നു കളോടെ ആരംഭിച്ച ഏഴാം വാർഷിക ആഘോഷം,നിറഞ്ഞ സദസ്സിൽ ജനറൽ കൺവീനർ ശ്രീ മുജീബ് കെ ടി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ചു. പ്രസിഡന്റ്‌ ശ്രീ അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഹരിത് ഷെല്ലറ്റ്ഭദ്രദീപം തെളിയിച്ച് മാമാങ്കം 2K24 ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സംഘടനയുടെ പ്രവർത്തനം വിവരിച്ചു.സുവനീർ മെയിൻ സ്പോൺസർ സുനിൽ പറക്കപ്പാടത്ത് സുവനീർ കൺവീനർ അനീഷ് കാരാട്ടിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

സുനിൽ പറക്കപ്പാടത്ത്, മുഹമ്മദ് ഫനാസ്, യൂസഫ് അൽ റഷീദി ,
മുസ്തഫ കാരി, മുസ്തഫ ഉണ്ണിയാലുക്കൽ, യൂനസ് അബ്ദുൽ റസാഖ്, വനിതവേദി ചെയർപേഴ്സൺ അനു അഭിലാഷ്, ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്
എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രഷറർ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി. ജോയിൻ കൺവീനർ അനസ് തയ്യിൽ, ജോയിൻ കോഡിനേറ്റർ ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.

പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചോറോട്ട്, അനീഷ്‌ കരാട്ട് ,സുഭാഷ് മാറഞ്ചേരി, ജോൺ ദേവസ്യ , സലിം നിലമ്പൂർ , ഷാജഹാൻ പാലാറ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ഷറഫുദ്ദീൻ പുറക്കായിൽ , മാർട്ടിൻ ജോസഫ്,
സിമിയ ബിജു , ഷൈല മാർട്ടിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രശസ്ത പിന്നണിഗായകർ കണ്ണൂർ ഷരീഫും, ലക്ഷ്മി ജയനും, കീർത്തന ശബരീഷ് , സാംസൻ എന്നിവർ നയിച്ച ഗാനമേള നിറഞ്ഞ സദസ്സിന് ഇമ്പമേകി.

Advertisement
Next Article