Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മെയ് സ് അലുമ് നി അസോസിയേഷൻ കുവൈറ്റ് 40 ആം വാർഷികം ആഘോഷിച്ചു

05:03 PM Oct 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്ധ്യാർത്ഥികളുടെ സംഘടനയായ 'മെയ് സ് അലുമ് നി' അസോസിയേഷൻ കുവൈറ്റിൽ രൂപീകൃതമായതിന്റെ 40 ആം വാർഷികം 'റൂബിസ്‌ 24' വർണ്ണാഭമായി ആഘോഷിച്ചു. ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട്‌ നടന്ന പരിപാടിയിൽ, ഡോ. ശശി തരൂർ എം.പി. മുഖ്യാതിഥിയായി പങ്കെടുത്തു. എം. എ. കോളേജ്‌ പ്രിൻസിപ്പാൾ ഡോ. ബോസ്‌ മാത്യു, അസോസിയേഷൻ ചെയർമ്മാൻ വിനിൽ കെ.വി., റൂബിസ്‌ ജനറൽ കൺവീനർ ശബ്നം സഗീർ, കുവൈറ്റ്‌ എഞ്ചിനീയേഴ്സ്‌ ഫോറം ജനറൽ കൺവീനർ ഹനാൻ ഷാൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

40 ആം വാർഷികത്തോടനുബന്ധിച്ച്‌, കോളേജിലെ 40 കുട്ടികൾക്ക്‌, അസോസിയേഷൻ നൽകുന്ന സ്കോളർഷിപ്പ്‌ തുക ചടങ്ങിൽ വച്ച്‌, പ്രിൻസിപ്പാളിനു കൈമാറി. 1984 മുതൽ അസോസിയേഷനെ നയിച്ച ചെയർമ്മാന്മാരെ ചടങ്ങിൽ, ഷാളണിയിച്ച്‌ ഡോ. ശശി തരൂർ ആദരിച്ചു. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന പി.സി.ജോർജ്ജ്‌, നാട്ടിൽ നിന്നെത്തി ചടങ്ങിൽ പങ്കാളിയായി. റൂബിസ്‌ 24 ന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ 'ഓർമ്മകളുടെ പുസ്തകം' ഡോ. ശശി തരൂർ പ്രകാശനം ചെയ്തു. 40 വർഷം-40 ഓർമ്മകൾ എന്ന പേരിൽ, സുവനീറിൽ പ്രസിദ്ധീകരിച്ച, കലാലയ ഓർമ്മക്കുറിപ്പുകളുടെ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. റൂബിസ്‌ വാർഡ്‌ റോബ്‌ എന്ന പേരിൽ, മെയ് സ് അലുമ് നിയിലെ, 150 ഓളം പേർ സ്റ്റേജിലെത്തിയ 10 മിനിറ്റ്‌ നീണ്ട മനോഹരമായ സിഗ്നേച്ചർ ഇവന്റ്‌ കാണികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു. തുടർന്ന് വിധു പ്രതാപും ജ്യോത്സനയും ചേർന്നവതരിപ്പിച്ച ഗാനമേള, അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഹാളിലെ തിങ്ങി നിറഞ്ഞ കാണികൾക്ക്‌ മുൻപിൽ അരങ്ങേറി.

Advertisement
Next Article