Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മധ്യപ്രദേശിൽ വോട്ടെടുപ്പ് തുടങ്ങി, ഫലം മൂന്നിന്

07:03 AM Nov 17, 2023 IST | Veekshanam
Advertisement

ഭോപാപാൽ: മധ്യപ്രദേശിൽ ഇന്നു ജനവിധി. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. 230 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഭൂരിഭാഗം സീറ്റുകളിലും രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും. നക്സൽ ബാധിത പ്രദേശങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. സംസ്ഥാനത്ത് കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഭൂരിഭാ​ഗം സർവേകളും പറയുന്നത്. ശിവരാജ് സിങ് ചൗഹാൻ സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് പാർട്ടി.

Advertisement

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ കമൽനാഥ് ചിന്ദ്വാര, ബുധ്‌നിയിൽ നിന്നുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, എന്നീ പ്രമുഖർ നേരിട്ടാണ് പോരാട്ടം. കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ സിങ്ങിന്റെ മകൻ ജയവർധൻ സിംഗ് രഘോഗഡ് സീറ്റിലും ഡോ. ​​ഗോവിന്ദ് സിംഗ് ലഹാർ മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, തൊഴിലില്ലായ്മയും അഴിമതിയും പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. മധ്യപ്രദേശിലെ എല്ലാ ആളുകൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, ഒബിസികൾക്ക് 27 ശതമാനം സംവരണം, സംസ്ഥാനത്തിനായി ഒരു ഐപിഎൽ ടീം രൂപീകരണം എന്നിവയും കോൺ​ഗ്രസ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. കോൺഗ്രസിന് വേണ്ടി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽ നാഥ്, ദിഗ്‌വിജയ സിംഗ് തുടങ്ങിയവർ ഒന്നിലധികം പ്രചാരണ റാലികളെ അഭിസംബോധന ചെയ്തു.

230 നിയമസഭാ സീറ്റുകളിൽ 47 എണ്ണം പട്ടികവർഗക്കാർക്കും 35 എണ്ണം പട്ടികജാതിക്കാർക്കുമാണ്. 2,533 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ഇക്കുറി മത്സര രം​ഗത്തുള്ളത്. ഇതിനായി ആകെ 64,626 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

Advertisement
Next Article