മോദിയുടെ ഗ്യാരന്റി വെറും പൊള്ള: അഡ്വ. ജെബി മേത്തർ എംപി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി. 'മഹിളാ ന്യായ്' മാവേലിക്കര യുഡിഎഫ് പാർലമെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രണ്ട് സർക്കാരുകളെ കൊണ്ടും ജനങ്ങൾ മടുത്തിരിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ ഇരുസർക്കാരുകൾക്കും ഒരേ സമീപനം ആണെന്നും ജെബി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. ഐക്യമഹിളാ സംഘം ജില്ലാ പ്രസിഡന്റ് രാജി കെ, വനിതാ ലീഗിന്റെ ജില്ലാ പ്രസിഡന്റ് മാജിത വഹാബ്,മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു വഹീത,രശ്മി. ആർ, മരിയത് ബീവി, അഡ്വ. റെംലത്ത് ഇസ്മയിൽ, ജലജ ശ്രീകുമാർ, ശോഭ പ്രശാന്ത്, ലക്ഷ്മി,രേഖ ഉല്ലാസ്, ആതിര ജോൺസൻ, സുഹർബൻ,ശശികുമാരൻ നായർ,കെ. ജി . അലക്സ് എന്നിവർ സംസാരിച്ചു.