Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലൈക്കോട്ടൈ വാലിബന്‍: പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

06:56 PM Dec 25, 2023 IST | Online Desk
Advertisement

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ക്രിസ്തുമസ് ആശംസ നേര്‍ന്നുകൊണ്ടാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ക്ക് നടുവില്‍ ഇരിക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

Advertisement

2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഏറെ പ്രതീക്ഷ നല്‍കികൊണ്ടാണ് മലൈക്കോട്ടൈ വാലിബന്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈകളില്‍ വടവുമായി അലറി വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. അതേസമയം നടന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
Next Article