ജർമ്മനിയിലെ ക്രിസ്ത്മസ് മാർക്കറ്റിൽ ഇന്ത്യൻ രുചികൾ വിളമ്പി മലയാളികൾ
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഷ്വീബർഡിംഗൻ
മുനിസിപ്പാലിറ്റി നടത്തി വരുന്ന ക്രിസ്ത്മസ് മാർക്കറ്റിൽ ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാൾ ജർമ്മൻക്കാരുടെയും, ഇന്ത്യൻ വംശജരുടെയും പ്രശംസ പിടിച്ചുപറ്റി.ഞായറാഴ്ച്ച ഷ്വീബർഡിംഗൻ റാത്തഹൗസിൻ്റെ പരിസരത്ത് സംഘടിപ്പിച്ച ക്രിസ്ത്മസ് മാർക്കറ്റിൽ ആയിരുന്നു ഇന്ത്യൻ വംശജരുടെ സ്റ്റാൾ. 30 ൽ കൂടുൽ ജർമ്മൻ സ്റ്റാളുകൾ പരമ്പരാക്ത ജർമ്മൻ വിഭവങ്ങൾ വിളമ്പിയപ്പോൾ ഇന്ത്യൻ വിഭവങ്ങൾ ആയ മ മസാല ദേശ,ബട്ടർ ചിക്കൻ, സമോസ, മെതുവട, മസാല ചായ എന്നിവയുടെ രുചി അറിയാൻ ജർമ്മൻക്കാർ കൂടുതൽ ആയി എത്തി ചേർന്നത് കൗതുകമായി.. ഇത് രണ്ടാം തവണയാണ് ഇവിടെ ഇന്ത്യൻ ഭക്ഷണ സ്റ്റാൾ നടത്തിയത് എന്നും, സ്റ്റാൾ വലിയ വിജയമായത്തിൽ സന്തോഷം ഉണ്ട് എന്നും സ്റ്റാൾ ഉടമകൾ ആയ ജിജു കുര്യൻ, സണ്ണി വർക്കി,രാമാഞ്ചലു, പ്രഭാകർ, സോബിൻ അലീന ജിജു, അജിത്ത്, ജോർഡി, നീതു എന്നിവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ വിപുലമായി, വിത്യസ്തമായ ഇന്ത്യൻ രുചികൾ കൂടി ഉൾപ്പെടുത്തി സ്റ്റാൾ നടത്തും എന്ന് സംഘാടകൾ പറഞ്ഞു.