മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഏഴിന് നിലമ്പൂരിലെത്തും
02:54 PM Nov 05, 2024 IST | Online Desk
Advertisement
മുക്കം: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചന്തക്കുന്നിലെത്തും. യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി കൂടി പങ്കെടുക്കുന്ന പൊതുയോഗത്തില്‍ ഖാര്‍ഗെ പ്രസംഗിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. പി. അനില്‍ കുമാര്‍ എം.എല്‍.എ. പത്രകുറിപ്പില്‍ പറഞ്ഞു.
Advertisement
ഏഴിന് ഏറനാട് നിയോജകമണ്ഡലത്തിലെ അകമ്പാടത്ത് 10.45 നും നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ പോത്ത്കല്ലില്‍ ഉച്ചയ്ക്ക് 12 നും നടക്കുന്ന കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും.