മനു ഭക്കറിന് നാട്ടില്‍ വന്‍ സ്വീകരണം
പാരിസ്: പാരിസ് ഒളിമ്പ്ക്സില് ഇന്ത്യക്കായി രണ്ട് മെഡല്‍ സ്വന്തമാക്കിയ ഷൂട്ടിങ് താരം മനു ഭക്കറിന് നാട്ടില്‍ വമ്പിച്ച സ്വീകരണം. തന്റെ കുടുംബത്തോടൊപ്പം നൂറോളം ആളുകളാണ് താരത്തിനെ കാണാനെത്തിയത്. ഇന്ന് രാവിലെയായിരുന്നു താരം നാട്ടിലെത്തിയത്. മനുവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ തന്നെ ഒരുപാട് പേര് എത്തിയിരുന്നു. കോച്ച് ജസ്പാല്‍ റാണയുമായാണ് മനു നാട്ടിലേക്കെത്തിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് താരം ആദ്യം മെഡല്‍ നേടിയത്. പിന്നീട് അതേ ദൂരത്തില്‍ തന്നെ ഷൂട്ടിങ് മിക്സ്ഡ് ഇവന്റിലും മനും വെങ്കലം കരസ്ഥമാക്കി. രണ്ടാം കിരീടത്തില്‍ മനുവിനൊപ്പം സരബജോത് സിങ്ങുമുണ്ടായിരുന്നു. താരത്തിന് മുമ്പ് ഇന്ത്യക്കായി ഒരു ഒളിമ്പിക്സില്‍ രണ്ട് മെഡല്‍ സ്വന്തമാക്കിയത് 1900ത്തില്‍ ബ്രിട്ടീഷ് ഇന്ത്യനായിരുന്ന നോര്‍മന്‍ പ്രിറ്റ്ചാര്‍ഡ് മാത്രമാണ്. ഇന്ത്യക്കായി ഒരു ഒളിമ്പികിസില്‍ രണ്ട് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിത കൂടെയാണ് മനു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് നാട്ടില്‍ വലിയ സ്വീകരണം താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മനു പറഞ്ഞിരുന്നു. ആരാധകര്‍ അവരെ നിരാശയാക്കിയില്ല.