മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
04:49 PM Dec 07, 2023 IST
|
Online Desk
Advertisement
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മുന്‍കൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു കൊണ്ടാണ് മാര്‍ ആലഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്. സഭയുടെ രീതിയനുസരിച്ച് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സിറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും.അര്‍ഹമായ സംതൃപ്തിയോടെയാണ് ഒഴിയുന്നതെന്നും രാജി തീരുമാനം സ്വയം എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.2022 നവംബറില്‍ നല്‍കിയ രാജിയപേക്ഷ മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നു.
Advertisement
Next Article