Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാസപ്പടി കേസ്: 26ന് പരിഗണിക്കും

09:33 AM Jul 23, 2024 IST | Online Desk
Advertisement
Advertisement

കൊച്ചി: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹർജി ഹൈക്കോടതി 26നു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ജസ്റ്റ‌ിസ് കെ.ബാബു വ്യക്തമാക്കി.

വിജിലൻസ് അന്വേഷണാവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണു ഗിരീഷിൻ്റെ ഹർജി. ഗിരീഷിന്റെ മരണത്തെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചാണു കോടതി നടപടികൾ തുടർന്നത്. തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയതിനെതിരെയാണു മാത്യു കുഴൽനാടന്റെ ഹർജി.

Advertisement
Next Article