ആലപ്പുഴയിലെ കരിമണല്‍ ഖനന മാഫിയക്കെതിരെ ബഹുജന മാർച്ച്
03:10 PM Aug 31, 2024 IST | ലേഖകന്‍
Advertisement
Advertisement
ആലപ്പുഴ: സർക്കാരിന്റെ അറിവോടെ തീരഖനനം നടത്തുന്ന മാഫിയക്കെതിരെ ആലപ്പുഴയിൽ ജില്ലയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ആലപ്പുഴയുടെ തീരം സംരക്ഷിക്കുക, കരിമണല്‍ കമ്പനികള്‍ തീരം വിട്ടേ മതിയാകൂ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജന മാർച്ച് നടന്നത്.