പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി; കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം
02:30 PM Dec 18, 2024 IST
|
Online Desk
Advertisement
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശിയിൽ സിപിഎമ്മിൽ കൂട്ടരാജി. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉൾപ്പെടെ 4 പേരാണ് രാജി വെച്ചത്. ഇവർ കോൺഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടിയിൽ നിന്നും പുറത്തുവരുന്നവർക്ക് കോൺഗ്രസ് സ്വീകരണം നൽകാനൊരുങ്ങുകയാണ്. കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ, ഏരിയ സമ്മേളനത്തിനിടെയാണ് കുഴൽമന്ദത്തും സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായത്. കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂ൪ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എം വിജയൻറെ നേതൃത്വത്തിലാണ് നാല് നേതാക്കൾ പാർട്ടിവിടുന്നത്. മഞ്ഞളൂ൪ ലോക്കൽ കമ്മിറ്റി മുൻ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി. വിജയൻ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുൽ, സതീഷ് കുമാ൪ എന്നിവരാണ് പാ൪ട്ടിവിടുന്നത്.
Advertisement
Next Article