Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച; ഗ്യാസ് കാനുകളുമായി രണ്ടുപേർ സഭയുടെ നടുതളത്തിൽ 

02:00 PM Dec 13, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച. ശൂന്യവേളയ്ക്കിടെ ഗാലറിയിൽ നിന്നും രണ്ടുപേർ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. കയ്യിൽ ഗ്യാസ് കാനുകളുമായെത്തിയ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഉടനടി സഭാനടപടികൾ നിർത്തിവച്ചു. പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികത്തിനിടെയാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്. പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളടക്കം മൂന്നുപേർ പിടിയിലായി. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികൾ സോക്സിലാണ് ഗ്യാസ് കാനുകൾ ഒളിപ്പിച്ച് കടത്തിയത്. രാഹുൽഗാന്ധി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരെ അടിയന്തരമായി പുറത്തെത്തിച്ചു.

Advertisement

Tags :
featured
Advertisement
Next Article