2025നെ വരവേറ്റ് ലോകം ; പുതുവർഷത്തെ സ്വാഗതം ചെയ്യുന്നു ആദ്യ രാജ്യമായി, കിരിബാത്തി ദ്വീപ്
07:10 PM Dec 31, 2024 IST | Online Desk
Advertisement
വെല്ലിംഗ്‌ടൺ: പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം 2025നെ വരവേൽക്കുന്ന ആദ്യ രാജ്യമായി കിരിബാത്തി ദ്വീപ്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെ ന്യൂസിലാൻഡിൽ പുതുവർഷം പിറന്നത്.
വെടിക്കെട്ടിന്റെ സംഗീതത്തിൻ്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപ്വാസികൾ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്‌നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം.
Advertisement