Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മിഠായി കാട്ടി കാട്ടിയ ക്രൂരതയ്ക്കു പരമാവധി ശിക്ഷ

11:38 AM Nov 14, 2023 IST | ലേഖകന്‍
Advertisement

അയൽപ്പക്കത്തുള്ള പിഞ്ചു കുഞ്ഞിനെ മിഠായി കാട്ടി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശിക്കു വധശിക്ഷ വിധിച്ച പോക്സോ കോടതി വിധിയുടെ ആശ്വാസത്തിലാണ് കേരളത്തിലെ അമ്മമാർ. തങ്ങളുടെ മക്കൾക്കു നേരേ പോലും സംഭവിക്കാവുന്ന കൊടിയ പീഡനത്തിന് ഇതിനെക്കാൾ കുറഞ്ഞ ശിക്ഷയില്ലെന്നു വീട്ടമ്മമാർ ഒന്നടങ്കം പറയുന്നു.

Advertisement

ആലുവ സംഭവത്തിന്റെ നാൾവഴിയിങ്ങനെ:

2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുന്നു.

വൈകിട്ട് 3.30 ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്ഫാക് ആലം കുട്ടിയുമായി മാർ‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു

വൈകിട്ട് 3.45 കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി

അഞ്ചുമണിക്ക് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറയിൽ പരിശോധന തുടങ്ങി

5.30ന് കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക്

രാത്രി 9 മണിക്ക് പ്രതിയെ പൊലീസ് തിരിച്ചറിയുന്നു. മദ്യ ലഹരിയിലായ അസ്ഫാക് ആലത്തെ പിടികൂടി

ജൂലായ് 29, ശനിയാഴ്ച

രാവിലെ 11ന് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

ജൂലായ് 30 ഞായറാഴ്ച

പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു

ഓഗസ്റ്റ് 1, ചൊവ്വാഴ്ച

തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു

ഓഗസ്റ്റ് 3, വ്യാഴാഴ്ച.

പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ്

ഓഗസ്റ്റ് 6, ഞായറാഴ്ച

പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും

സെപ്തംബർ 1 വെള്ളിയാഴ്ച

കൊല നടന്ന് 35 ആം ദിവസം പൊലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ഒക്ടോബർ 4, ബുധനാഴ്ച

കേസിൽ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങൾ

നവംബർ 4 ശനിയാഴ്ച

പ്രതി കുറ്റക്കാരനെന്ന് കോടതി

നവംബർ 14, ഇന്ന്

കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി

കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു.

Advertisement
Next Article