Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വാളയാറിൽ 21കാരനിൽ നിന്ന് മെത്താംഫിറ്റമിൻ പിടിച്ചെടുത്തു

05:11 PM Mar 22, 2024 IST | Online Desk
Advertisement

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി 21 കാരൻ പിടിയിൽ. 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശിയായ അഭിനവാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒന്നര ലക്ഷത്തോളം വിലയുണ്ട്.

Advertisement

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.

ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ ടി. എസ്, സിവിൽ എക്സൈസ് ഓഫീസർ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags :
keralanews
Advertisement
Next Article