Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു

11:24 PM Dec 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : പ്രമുഖ ആരോഗ്യശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസക്ക് നൽകി കൊണ്ട് മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ് വി പ്രകാശനം ചെയ്തു. ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ (എഫ് എ ഐ പി എസ് ) വച്ച് നടന്ന "ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷൻ എക്സലൻസ് അവാർഡ്സ് 2024"പരിപാടിയിൽ വച്ചാണ് ഔപചാരിക ലോഗോ പ്രകാശനം നിർവഹിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സമർപ്പണത്തെ ശ്രീ മുഖ്താർ അബ്ബാസ് നഖ് വിതൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പങ്കിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, "നിലവാരമുള്ള സേവനത്തിനും അധഃസ്ഥിതരെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത യ്ക്കും പേരുകേട്ട ആരോഗ്യദാദാക്കളാണ് മെട്രോ "എന്ന് വിശേഷിപ്പിച്ച അദ്ദേഹം മെട്രോയുടെ തുടർച്ചയായ വിജയത്തിനായി ഹൃദയംഗമമായ പ്രാർത്ഥനകൾ അർപ്പിച്ചു. ആതുരസേവനരംഗത്തെ ഒരു ദശാബ്ദക്കാലത്തെ മികവിനെ അനുസ്മരിക്കുന്ന ഈ ചടങ്ങിൽ , ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ അഭിസംബോധന ചെയ്തു സംസാരിച്ചു .10 വർഷമായി കുവൈറ്റിൽ വിജയകരമായി സേവനമനുഷ്ഠിച്ച മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്ട്രതലത്തിൽ വിപുലീകരണത്തിൻറെ ആദ്യപടിയായി, യുഎഇയിലെ ഷാർജയിൽ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട് .

Advertisement

ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിലുടനീളം സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്ന ചികിത്സകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം നൽകിക്കൊണ്ട് സമൂഹത്തിന് ആരോഗ്യപരിരക്ഷ ലഭ്യമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. അശരണരായ ആളുകൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ പ്രത്യേക ഓഫറുകളും ആരോഗ്യ പരിപാടികളും ഉൾപ്പെടുത്തി വാർഷിക ആഘോഷങ്ങൾ നടക്കുമെന്ന് മെട്രോ മാനേജ്മന്റ് പ്രഖ്യാപിച്ചു. വാർഷികാഘോഷങ്ങൾക്ക് പുറമേ, പുതിയ സ്പെഷ്യാലിറ്റി ഡോക്ടർമാരെയും നൂതന ചികിത്സാരീതികളെയും ഉൾപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കുമെന്നും, ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്-റേകൾ, ക്ലോസ്ഡ് ആൻഡ് ഓപ്പൺ എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാന്നെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.

Advertisement
Next Article