Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എംജി സർവ്വകലാശാലയിൽ എസ്.എഫ്.ഐ സ്പോൺസേഡ് ഗുണ്ടായിസം അവസാനിപ്പിക്കും: കെ.എസ്.യു

03:46 PM Aug 20, 2024 IST | Online Desk
Advertisement

മൂവാറ്റുപുഴ: എംജിസർവ്വകലാശാലയിൽ എസ്.എഫ്.ഐ നടത്തുന്ന അക്രമ പരമ്പരങ്ങൾ അവസാനിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കഴിഞ്ഞ സെനറ്റ് - സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർത്ഥികളെയുൾപ്പടെ മർദ്ദിച്ചത് ഇതിന് ഉദാഹരണമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

പതിവ് പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഉദ്ഘാടന പരിപാടി ഒഴിവാക്കി പകരം പരിശീലനക്ലാസുകൾ, ചർച്ചകൾ ,യൂണിറ്റ് തല പ്രവർത്തന അവലോകനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം പേരാണ് ശില്പശാലയിൽ പങ്കെടുത്തത്.

എംഎൽഎമാരായ ഡോ.മാത്യു കുഴൽനാടൻ , എൽദോസ് കുന്നപ്പള്ളി, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ , വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, പി.പിഎൽദോസ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, കെ.എസ്.യു സംസ്ഥാന കൺവീനർ ആഘോഷ്. വി.സുരേഷ്, ജെറിൻ ജേക്കബ് പോൾ എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറി മുബാസ് ഓടക്കാലി, കൺവീനർ ജെയ്ൻ പൊട്ടക്കൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

Tags :
newsPolitics
Advertisement
Next Article