Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊടുംവേനലിൽ ക്ഷീരകര്‍ഷകകർക്ക് കൈത്താങ്ങാവാൻ മിൽമയുടെ പദ്ധതി

04:31 PM Apr 02, 2024 IST | Veekshanam
Advertisement

ഉരുകുന്ന വേനലിൽ ക്ഷീരകർഷകർക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്താനുള്ള പദ്ധതിയുമായി എറണാകുളം മില്‍മ യൂണിയൻ രംഗത്തെത്തിയിരിക്കുന്നു.
അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവുകൊണ്ട് കറവപ്പശുക്കളുടെ പാലുല്‍പാദനത്തില്‍ കുറവു വരുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടത്തിന് പരിഹാരവും പരിരക്ഷയും നല്‍കുന്നതിനുള്ള ഹീറ്റ് ഇന്‍ഡക്‌സ് ബെയ്‌സഡ് കാറ്റില്‍ ഇന്‍ഷൂറന്‍സ് പദ്ധതി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ഏപ്രില്‍,മെയ്യ് മാസങ്ങളില്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.
മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം,തൃശ്ശൂര്‍,കോട്ടയം, ഇടുക്കി ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള താപനിലയില്‍ നിന്നും തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന 6,8,14,26 എന്നീ ദിവസങ്ങളില്‍ യഥാക്രമം കറവമൃഗം ഒന്നിന് 200, 400,600, 2000 രൂപ വീതമാണ് സാമ്പത്തിക പരിരക്ഷ ലഭിക്കുന്നത്.
ഒരു കറവപശുവിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് 99/- രൂപയാണ് പ്രീമിയം നിരക്ക് , 50/- രൂപ മേഖല യൂണിയനും, 49/- രൂപ കര്‍ഷകനില്‍ നിന്നും ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ജില്ലകളിലായുള്ള ആയിരത്തില്‍പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനാണ് മേഖലാ യൂണിയന്റെ ഭരണസമിതി തീരുമാനമെടുത്തിട്ടുള്ളത്. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം കര്‍ഷകന്റെ അക്കൗില്‍ നേരിട്ട് എത്തിക്കുന്നതായിരിക്കും.

Advertisement

Advertisement
Next Article