പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി ജെ ചിഞ്ചുറാണി
പോത്താനിക്കാട്: പോത്താനിക്കാട് വെറ്റിനറി ഡിസ്‌പെൻസറിയുടെ പുതിയ മന്ദിരം ശിലാഫലകം അനാഛാദനം ചെയ്തു കൊണ്ട് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. മൃഗചികിത്സ സേവനവും മൃഗാരോഗ്യവും എന്ന പദ്ധതിയിൽ 2022 ലാണ് പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് 50- ലക്ഷം രൂപ അനുവദിച്ചത്.ദേശീയ ജന്തുരോഗ പദ്ധതിയുടെ ഭാഗമായ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ട സംസ്ഥാന തല ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു.ക്ഷീരകർഷകർക്ക് പലിശ രഹിത ലോൺ നൽകുന്ന പദ്ധതി സർക്കാർ ഈ വർഷത്തേക്ക് ആവിഷ്ക്കരിച്ചു വരുന്നുണ്ട് എന്നും പലിശ ഗവൺമെൻറ് നേരിട്ടടയ്ക്കുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചു കൊണ്ടിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.
കൂടാതെ കേന്ദ്ര സഹായത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി ഉടൻ കേരളത്തിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.വയനാട്ടിലെ ദുരന്തമേഖലയിലെ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകരുടെ എണ്ണം, പശുക്കളുടെ എണ്ണം , തകർന്നുപോയ തൊഴുത്തുകളുടെ എണ്ണം എന്നിവ ശേഖരിക്കുന്നു.കേരള ഫീഡ്സ് 580 ചാക്ക് കാലിത്തീറ്റയും കെ എൽ ഡി ബോർഡ് 5 ടൺതീറ്റയും എത്തിച്ചിട്ടുണ്ട്.അയൽ ജില്ലകളിൽ നിന്നും തീറ്റകൾ സർക്കാർ ചെലവിൽ എത്തിച്ചു കൊണ്ടിരിക്കുന്നു കേരള സർക്കാരിൻറെ അഭ്യർത്ഥന മാനിച്ച് കർണാടക ഗവൺമെൻറ് ചോളത്തണ്ട് നൽകാമെന്ന് അറിയിച്ചിട്ടുണ്ട് ചികിത്സയ്ക്കായി ഇന്ത്യൻ വെറ്റിനറി അസോസിയേഷനുമായി ബന്ധപ്പെട്ടു കൊണ്ട് ഡോക്ടർമാരുടെ പത്തംഗ ടീം ദുരന്ത മേഖലയിൽ ചികിത്സ നൽകി കൊണ്ടിരിക്കുന്നു പശുക്കളെ നഷ്ടപ്പെട്ടവർക്ക് ദേശീയ ദുരന്തനിവാരണ ഫണ്ട് അനുവദിച്ച വന്നാലുടൻ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചുസംസ്ഥാനത്ത് 2024 ആഗസ്റ്റ് അഞ്ചാം തീയതി മുതൽ സെപ്റ്റംബർ പതിനൊന്നാം തീയതി വരെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടവും ചർമ്മം മുഴ രണ്ടാം ഘട്ടവും നടക്കുമെന്നും കുളമ്പുരോഗ പ്രതിരോധ വാക്സിനും ചർമ്മമുഴ പ്രതിരോധ വാക്സിനും ക്ഷീര കർഷകർ കന്നുകാലിക്കൾക്ക് നൽകണമെന്നും ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ അഭ്യർത്ഥിച്ചു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ആശാ ജിമ്മി ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.
ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ പഞ്ചായത്ത് തല പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു, വയനാട് ദുരന്തമേഖലയുടെ പുനരുദ്ധാരണത്തിനായി , കലൂർ മേരി ലാൻഡ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന യുകെജി വിദ്യാർഥിനി നിഹാരിക കുടുക്ക പൊട്ടിച്ച് 2488 രൂപയുടെ നാണയത്തുട്ടുകൾ സിഎംഡിആർഎഫിലേക്ക് നൽകാനായി മന്ത്രിക്ക് കൈമാറി.മുഖ്യ പ്രഭാഷണം ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ നിർവ്വഹിച്ചു., മുൻ എം എൽ എ എൽദോ എബ്രഹാം ഉഹഹാരം നൽകി കോൺട്രാക്ടറെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി ഐപ്പ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്ൺമാരായ ജിനു മാത്യു ,മേരി തോമസ്, ഫിജിന അലി ,വാർഡ് മെമ്പർമാരായ സുമാദാസ് , ജോസ് വർഗീസ് ബിസിനി ജിജോ , ടോമി ഏലിയാസ് , ഡോളി സജി, വിൻസൺ ഇല്ലിക്കൽ , സാബുമാധവൻ, എൻ എം ജോസഫ്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻ എ ഡി സി പി സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ അനിത പി വി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ Dr അനിൽകുമാർ, ചീഫ് വെറ്റിനറി ഓഫീസർ Dr ബിജു ജെ ചെമ്പരത്തിഎന്നിവർ ആശംസകൾ അർപ്പിച്ചുഷാജി സി ജോൺ , എ കെ സിജു, ബാബു എൻ എ , വർക്കി എം സി മാറ്റത്തിൽ ,ജോയ് ചെറുക്കാട്ട് , ഉണ്ണി കെ തങ്കപ്പൻ നിസാർ പാലക്കൻ , ബോബൻ ജേക്കബ് ,ഇബ്രാഹിം ലൂഷാദ് ,കെ വികുര്യാക്കോസ്, സാബു വർഗീസ്, റഹീം പരീത് , സിജി ജോർജ് , അനിൽകുമാർ കെ ,Dr സുമിറ ഇബ്രാഹീം എന്നിവർ പ്രസംഗിച്ചു.പോത്താനിക്കാട് വെറ്ററിനറിസർജൻ ഡോക്ടർ ജെസ്സി കെ ജോർജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു തുടർന്ന് മൃഗങ്ങളിലെ ആനുകാലിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ആനിമെൽ ഇൻഫെർട്ടിലിറ്റി മാനേജ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ടി.ആർ.ഷേർലി നേതൃത്വം നൽകി.