For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി ശിവൻകുട്ടിക്ക് കൈ തരിപ്പ്, തിരിച്ചയച്ച് മുഖ്യമന്ത്രി

05:38 PM Oct 07, 2024 IST | Online Desk
പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി ശിവൻകുട്ടിക്ക് കൈ തരിപ്പ്  തിരിച്ചയച്ച് മുഖ്യമന്ത്രി
Advertisement

തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്‌മരണകൾ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുകയാണ്. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ പ്രസംഗം നിർത്താതെ തന്ത്രപൂർവ്വം ശിവൻകുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവൻകുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.

Advertisement

സ്പ‌ീക്കർ എ.എൻ ഷംസീർ കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. അതും മുഷ്ടിടി ചുരുട്ടിക്കൊണ്ട്. ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു.

പണ്ട് നിയമസഭയിലെ പ്രകടനം ഒരു നിമിഷം വിദ്യാഭ്യാസ മന്ത്രിയുടെ മനസിലൂടെ കടന്നുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.