Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

02:58 PM Dec 04, 2023 IST | Online Desk
Advertisement

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പ്രത്യേക അലേര്‍ട്ടുകളില്ല. ചുഴലിക്കാറ്റ് നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Advertisement

ചുഴലിക്കാറ്റ് വടക്ക്, വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു കഴിഞ്ഞു. തുടര്‍ന്ന് വടക്കുദിശ മാറി തെക്ക് ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപ്പട്ടണത്തിനും ഇടയില്‍ നാളെ രാവിലെ കരതൊടും. മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈയില്‍ അടക്കം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയും കാറ്റും തുടങ്ങിയതോടെ ചെന്നൈ നഗരമടക്കം വെള്ളത്തിലായി. ചെന്നൈയില്‍ നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. വിവിധ ട്രെയിനുകളും റദ്ദാക്കി. ചെന്നൈയില്‍ പല പ്രദേശങ്ങളിലും വൈദ്യുത വിതരണം താറുമാറായി. ചെന്നൈ അടക്കമുള്ള ആറു ജില്ലകള്‍ക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറീന ബീച്ചിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

Advertisement
Next Article