എംവിഡിക്ക് പരിഹാസം; സഞ്ജു ടെക്കിക്കെതിരെ കേസ്
04:05 PM Jun 03, 2024 IST
|
Online Desk
Advertisement
കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു.ടി.എസ് എന്ന സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. സഞ്ജുവിനെതിരെ പ്രോസീക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതിടതി നിർദേശ പ്രകാരമാണ് നടപടി.
Advertisement
സഞ്ജു ടെക്കി ആർടിഒയുടെ ശിക്ഷ നടപടിയെ പരിഹസിച്ചു വിഡിയോ ഇട്ടത് വിവാദമായിരുന്നു.10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞത്.
Next Article