For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മോദി സർക്കാർ ദുർബലം, ഓഗസ്റ്റ് മാസത്തോടെ താഴെ വീഴും; ലാലു പ്രസാദ് യാദവ്

07:06 PM Jul 05, 2024 IST | Online Desk
മോദി സർക്കാർ ദുർബലം  ഓഗസ്റ്റ് മാസത്തോടെ താഴെ വീഴും  ലാലു പ്രസാദ് യാദവ്
Advertisement

പട്നാ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ പതനം പ്രവചിച്ച് ആർജെഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കേന്ദ്ര സർക്കാർ ഓഗസ്റ്റ് മാസത്തോടെ താഴെവീഴുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് തയാറായിരിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മോദി സർക്കാർ നിലവില്‍ ദുർബലാവസ്ഥയിലാണ്. ആഗസ്റ്റ് മാസത്തോടെ സർക്കാർ താഴെവീഴാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്നതിനാല്‍ എല്ലാ പാർട്ടി പ്രവർത്തകരും സജ്ജമായിരിക്കണം, പാർട്ടിയുടെ സ്ഥാപകദിന പരിപാടിയില്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.