Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിവാദമായി മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശം

തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
12:36 PM Mar 19, 2024 IST | Online Desk
Advertisement

വിവാദമായി വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സമ്പർക്ക് സന്ദേശം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Advertisement

മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് തനിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത്, സർക്കാരിന് തന്‍റെ നമ്പർ എങ്ങനെ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

Tags :
featurednewsPolitics
Advertisement
Next Article