പുരുഷന്മാർ സമ്പാദിക്കുന്ന പണം വീട്ടമ്മമാരായ ഭാര്യമാരുമായും പങ്കുവയ്ക്കണം: ജസ്റ്റിസ് നാഗരത്ന
12:12 PM Jul 11, 2024 IST | Online Desk
Advertisement
ന്യൂഡൽഹി : ജോലി ചെയ്യുന്ന പുരുഷന്മാർ തങ്ങളുടെ സമ്പാദ്യം വീട്ടമ്മമാരായ ഭാര്യമാരുമായും കൂടി പങ്കുവെക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. മുസ്‌ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു നാഗരത്നയുടെ നിരീക്ഷണം.
Advertisement
വിവാഹിതരായ ഇന്ത്യയിലെ പുരുഷന്മാർ സ്വന്തമായി വരുമാനമില്ലാത്ത വീട്ടമ്മമാരായി ജീവിക്കുന്ന ഭാര്യമാരെ പരിഗണിക്കണം. സമ്പാദിക്കുന്ന പണം അവരുമായി പങ്കുവയ്ക്കുന്നത് ഭാര്യമാരിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കുമെന്നും നാഗരത്ന പറഞ്ഞു. പണത്തിന്റെ വിനിയോഗം കൂടി ആലോചിച്ചു ചെയ്യുന്നത് വളരെ നല്ലത്. ദിവസം മുഴുവൻ വീട്ടുജോലി മാത്രം ചെയ്ത് ജീവിക്കുന്ന സ്ത്രീകൾ ഒരുപാട് സ്നേഹം കുടുംബത്തിൽനിന് അർഹിക്കുന്നുണ്ടെന്നും, എല്ലാതരത്തിലുമുള്ള ബഹുമാനം ലഭിക്കുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും നാഗരത്ന പറഞ്ഞു.