ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
05:09 PM Dec 21, 2023 IST | Online Desk
Advertisement
ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
19 മുതല്‍ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസിലും പരാതി കൊടുക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തു. ഇന്ന് രാവിലെ കുട്ടിയുടെ അമ്മ മിനി (48) തന്നെയാണ് ചിറയിന്‍കീഴ് പൊലീസില്‍ കീഴടങ്ങിയ ശേഷം മകളെ കിണറ്റില്‍ തള്ളിയിട്ട വിവരം പൊലീസിനോട് പറഞ്ഞത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്ന് അമ്മയുടെ മൊഴി. ഫോറന്‍സിക്, വിരളടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങല്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
Advertisement