മൗണ്ട് സിയോൺ ലോ കോളേജിൽ സംയുക്ത വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരം വിജയം
കടമ്മനിട്ട: മൗണ്ട് സിയോൺ ലോ കോളേജ് പ്രൻസിപ്പൽ നിയമവിരുദ്ധമായി വിദ്യാർത്ഥിയെ പുറത്താക്കാൻ ശ്രമിച്ച നടപടിയിൽ സംയുക്ത വിദ്യാർത്ഥികൾ നടത്തിയ സമരം വിജയം. വിദ്യാർത്ഥി ഐക്യം കെ എസ് യു , എ ഐ എസ് എഫ് , എസ് എഫ് ഐ , എബിവിപി തുടങ്ങിയ സംഘടനകൾ സംയുക്തമായി പ്രിൻസിപ്പലിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടത്തുകയായിരുന്നു. വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാം എന്ന ഉറപ്പ് മാനേജ്മെന്റിന്റെ ഭാഗത്ത് ഭാഗത്തുനിന്നും ലഭിച്ചു.
ആവശ്യങ്ങൾ;
1. ഡിറ്റൻഷൻ ആക്കിയ വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കുക.
2. വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക.
ആദ്യ ആവശ്യം രേഖാമൂലം കോളേജ് അഡ്മിനിസ്ട്രേറ്റർ എഴുതി നൽകി. പ്രിൻസിപ്പാലിനെ മാറ്റുന്ന കാര്യവും പരിഗണിക്കാം എന്ന ഉറപ്പിൽ സംയുക്ത വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നടത്തിയ സമരം അവസാനിപ്പിച്ചു. എന്നാൽ വീണ്ടും പഴയ സ്ഥിതി ആവർത്തിച്ചാൽ സമരവുമായി മുന്നോട്ടു പോകുമെന്നും വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു.