‘ഒരു നിമിഷം പോലും മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരേണ്ടതില്ല'; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുത്: സിപിഐ
നടിയുടെ പരാതിയിൽ മുകേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തിൽ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തി അറിയിച്ച് സിപിഐ. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് മുകേഷിനെതിരെയുള്ളതെന്ന് കരുതാനാകില്ലെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുകേഷ് ഉചിതമായ തീരുമാനമെടുക്കണമെന്നും സര്‍ക്കാരിനേയും ഇടത് മുന്നണിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും പ്രകാശ് ബാബു പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐ തങ്ങളുടെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എ സ്ഥാനത്ത് തുടരാന്‍ മുകേഷ് അര്‍ഹനല്ലെന്ന നിലപാട് ആനി രാജയും ആവര്‍ത്തിച്ചു. ഇനിയൊരു നിമിഷം പോലും മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് ആനി രാജ പറഞ്ഞു. ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സ്ഥാനം ഒഴിയേണ്ടതായിരുന്നു ഇനിയും രാജിവെച്ചില്ലായെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ആനി രാജ പ്രതികരിച്ചു.