ഒരേ ദിവസം പല അവധികൾ; 6 പൊതു അവധികള്‍ ഞായറാഴ്ച; 2025 ലെ അവധി ദിനങ്ങൾ
കൊച്ചി: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അവധി ദിനങ്ങളുടെ കാര്യത്തിൽ അൽപം നിരാശ തന്നെയാണ്. വിശേഷ ദിവസങ്ങള്‍ ഞായറാഴ്ചകളിലും പല അവധിദിനങ്ങൾ ഒരേ ദിവസവുമായതോടെ പുതുവര്‍ഷത്തിലെ അവധി ദിവസങ്ങള്‍ നന്നേ കുറയും. 2025ലെ ആദ്യ പൊതു അവധി മന്നം ജയന്തി ദിവസമാണ്.
ജനുവരി മാസത്തല്‍ രണ്ട് അവധിയാണുള്ളത്. മന്നം ജയന്തി ജനുവരി 2ന് (വ്യാഴം), റിപ്പബ്ലിക് ദിനം 26 ന് (ഞായര്‍).
ഫെബ്രുവരി: 26 ശവരാത്രി (ബുധനാഴ്ച).
മാര്‍ച്ച്: 31 ഈദ്-ഉല്‍-ഫിത്തര്‍.
ഏപ്രില്‍: വിഷു, ബി.ആര്‍ അംബേദ്കര്‍ ജയന്തി 14 (തിങ്കള്‍). പെസഹ വ്യാഴം - 17, ദുഃഖ വെള്ളി 18, ഈസ്റ്റര്‍ 20 (ഞായര്‍).
മേയ് - ജൂണ്‍ മാസത്തില്‍ ഒരു അവധി മാത്രമേയുള്ളൂ. മേയ് ദിനം 1 (വ്യാഴം).
ജൂണ്‍: ബക്രീദ് 6 (വെള്ളി).
ജൂലൈ: മുഹറം 6 (ഞായര്‍), കര്‍ക്കടക വാവ് 24 (വ്യാഴം),
ഓഗസ്റ്റ്: സ്വാതന്ത്ര്യ ദിനം - 15 (വെള്ളി), അയ്യങ്കാളി ജയന്തി 28 (വ്യാഴം).
സെപ്റ്റംബര്‍: ഒന്നാം ഓണം - 4 (വ്യാഴം), തിരുവോണം 5 (വെള്ളി), മൂന്നാം ഓണം 6 (ശനി). നാലാം ഓണം, ശ്രീനാരായണഗുരു ജയന്തി - 7 (ഞായര്‍). ശ്രീകൃഷ്ണ ജയന്തി 14 (ഞായര്‍). ശ്രീനാരായണഗുരു സമാധി 21 (ഞായര്‍).
ഒക്ടോബര്‍: മഹാനവമി - 1 (ബുധന്‍). ഗാന്ധി ജയന്തി, വിജയ ദശമി - 2 (വ്യാഴം). ദീപാവലി - 20 (തിങ്കള്‍).
ഡിസംബര്‍: ക്രിസ്മസ് - 25 (വ്യാഴം).