ആറുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ
കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്നും സ്വന്തം കുട്ടി അല്ലാത്തതിനാല്‍ കുട്ടിയെ ഒഴിവാക്കാൻ രണ്ടാനമ്മയാണ് കൃത്യം നടത്തിയതെന്നും പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നായിരുന്നു അജാസ് പറഞ്ഞത്. തുടർന്ന് സംശയം തോന്നിയ സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് അനീസ മൊഴി നൽകി.