മുസ്‌ക്കാന്റെ മരണത്തില്‍ ദുരൂഹത; ആറുവയസ്സുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്
കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരി മുസ്കാന്റെ കൊലപാതകം ദുര്‍മന്തവാദ ബന്ധമെന്ന സംശയത്തിൽ പോലീസ്. ഇന്നലെയാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
കുട്ടിയുടെ രണ്ടാനമ്മ അനീഷ(23) പിതാവ് അജാസ് ഖാന്‍ (33) എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. പിന്നീട് കുഞ്ഞ് അനങ്ങുന്നില്ലായെന്നും പറഞ്ഞ് സമീപവാസികളെ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.