Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജിഭീഷണിയുമായി നഗര്‍സിങ് ചൗഹാന്‍; മധ്യപ്രദേശ് ബി.ജെ.പിയിലും പ്രതിസന്ധി

11:55 AM Jul 23, 2024 IST | Online Desk
Advertisement

ഭോപ്പാല്‍: ഉത്തര്‍പ്രദേശ് ബിജെപിയിൽ രൂക്ഷമായ തർക്കങ്ങൾ നിലനിൽക്കെ മധ്യപ്രദേശ് ബിജെപിയിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു.
മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു ഭീഷണിയുമായി പ്രമുഖ ആദിവാസി നേതാവ് കൂടിയായ നഗര്‍സിങ് ചൗഹാന്‍ രംഗത്തെത്തിയതാണ് മോഹന്‍ യാദവ് സര്‍ക്കാരില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യ അനിതാ നഗര്‍സിങ് ചൗഹാന്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുമെന്നും ഭീഷണിയുണ്ട്.

Advertisement

ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുപ്രധാനമായ രണ്ടു വകുപ്പുകള്‍ നഗര്‍സിങ് ചൗഹാനില്‍നിന്നു തിരിച്ചെടുത്തിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയില്‍നിന്നാണു നീക്കിയത്. ആറു തവണ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രാംനിവാസ് റാവത്തിനായിരുന്നു ഈ വകുപ്പുകള്‍ നല്‍കിയത്. നിലവില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. വകുപ്പുകള്‍ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ആദിവാസി മുഖം നിലയ്ക്കാണ് വനം, പരിസ്ഥിതി, എസ്.സി വകുപ്പുകള്‍ നല്‍കി എന്നെ മന്ത്രിസഭയിലെടുത്തതെന്ന് നഗര്‍സിങ് പറഞ്ഞു. വനം, പരിസ്ഥിതി വകുപ്പുകളില്‍ ആദിവാസികള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ എനിക്കാകുമായിരുന്നു. എന്നാല്‍, പെട്ടെന്നൊരു നാള്‍ കോണ്‍ഗ്രസില്‍നിന്നു വന്ന ഒരാള്‍ക്ക് എന്റെ വകുപ്പുകള്‍ എടുത്തുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അലിരാജ്പൂരില്‍ ബി.ജെ.പി കൊടി പിടിക്കാന്‍ ആളില്ലാത്ത കാലം തൊട്ട് താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നഗര്‍സിങ് ചൗഹാന്‍ പറഞ്ഞു.

Tags :
nationalnews
Advertisement
Next Article