നരസിംഹറാവു, ചരൺ സിംഗ്, എം.എസ് സ്വാമിനാഥൻ ഭാരത് രത്ന
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥൻ എന്നിവർക്കു ഭാരത് രത്ന. മൂന്നു പേർക്കും മരണാനന്തര ബഹുമതി. ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ്. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്.
തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു. മുൻ കോൺഗ്രസ് പ്രസിഡന്റാണ്.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ ഒരു കൃഷി ശാസ്ത്രജ്ഞനാണ് എം.എസ്.സ്വാമിനാഥൻ. എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തിനെ തുടർന്നാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി