Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് ; കെ സുധാകരൻ എംപി

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രിതികരിച്ച് കെ സുധാകരൻ
11:56 AM Mar 22, 2024 IST | Online Desk
Advertisement

മോദിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും ശബ്ദമുയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കി ഇല്ലായ്മചെയ്യുക എന്നതാണ് ഇപ്പോഴത്തെ നയം. മോദിയുടെ ഇഷ്‌ടക്കാരായ മുഖ്യമന്ത്രിമാരെ സഹായിക്കുകയും അഴിമതികൾ മൂടിവെക്കാൻ ഒത്താശചെയ്യുകയും ചെയ്യുന്നുവെന്നും കെ സുധാകരൻ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിലൂടെ പറഞ്ഞു.

Advertisement

കെ സുധാകരന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം;

" എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണ്. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണ്.
ഏറ്റവും ഒടുവിലായി പ്രതിപക്ഷനിരയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദിയോട് "ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രി" മാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും.നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം"

Tags :
featuredkeralanewsPolitics
Advertisement
Next Article