Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം; കെപിസിസിയുടെ രാജ്ഭവൻ മാർച്ച്, നാളെ

10:38 PM Dec 17, 2024 IST | Online Desk
Advertisement

തിരുവനന്തപുരം :ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കൽ അഴിമതി, വഞ്ചന എന്നിവയിൽ അന്വേഷണം നടത്താനും മണിപ്പൂരിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഡിസംബർ 18ന് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.

Advertisement

പ്രതിഷേധമാർച്ച് രാവിലെ 10 ന് മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെ.മുരളീധരൻ, കെപിസിസി ഭാരവാഹികൾ,ഡിസിസി പ്രസിഡന്റുമാർ,എംപിമാർ,എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

Tags :
kerala
Advertisement
Next Article