Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 - വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പുരസ്കാരങ്ങൾ നൽകുന്നത് മാർച്ച് 27 ന് 3 മണിക്ക് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഹാളിൽ
10:24 AM Mar 22, 2024 IST | Online Desk
Advertisement

അഖില കേരള അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നകലാ സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ, സാഹിത്യ രംഗത്തെ സമഗ്ര സംഭവനയ്ക്ക് ജി.കുമാരപിള്ള സ്മാരക പുരസ്‌കാരം ശ്രീ.പ്രഭാവർമ്മയ്ക്കും, ഡോ. സുകുമാർ അഴീക്കോട്‌ മാധ്യമപുരസ്‌കാരം ജയ്‌ഹിന്ദ്‌ ചാനൽ ന്യൂസ് ചീഫ് സി.ആർ.മാത്യുവിനും.

Advertisement

പ്രവാസി എഴുത്തുകാരി ഡോ. ധനലക്ഷ്മിയുടെ ഇനി അപൂർവ ഉറങ്ങട്ടെ എന്ന കഥാ സമാഹാരത്തിന് മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക പുരസ്കാരവും നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ്‌ ചെയർ പേഴ്സൺ സന്ധ്യാ ജയേഷ് പുളിമാത്ത്, സെക്രട്ടറി ശ്രീ. ഗിരിജൻ ആചാരി തോന്നല്ലൂർ എന്നിവർ അറിയിച്ചു. മാർച്ച് 27 ന് 3 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ ഒൻപതാം വാർഷിക, സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Tags :
news
Advertisement
Next Article